Advertisement

കൈവിട്ട് പിണറായി; പ്രവർത്തകന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് മുഖ്യമന്ത്രി

April 6, 2019
Google News 0 minutes Read

പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ച ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനു ഹസ്തദാനം നൽകാനുള്ള പാർട്ടി പ്രവർത്തകന്റെ ശ്രമം വിഫലമായി. പാലായിലെ യോഗത്തിനു ശേഷം സ്റ്റേജിൽനിന്ന് ഇറങ്ങിവരുന്ന വഴിക്കായിരുന്നു മുഖ്യമന്ത്രിക്ക് കൈ കൊടുക്കാൻ പാർട്ടി പ്രവർത്തകൻ എത്തിയത്. എന്നാൽ പ്രവർത്തകന് കൈ കൊടുക്കാതെ അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

കേരളത്തിലുണ്ടായ മഹാപ്രളയം പൂർണമായും പ്രകൃതി ദുരന്തമാണെന്നും മനുഷ്യ നിർമിത ദുരന്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ജല വിഭവ കമ്മിഷനും യുഎൻ വിദഗ്ധ സമിതിയും ചെന്നൈ ഐഐടിയും ഉൾപ്പെടെ പഠന റിപ്പോർട്ടുകൾ നൽകിയതാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയ പ്രചാരണങ്ങൾ പൊടി തട്ടിയെടുക്കുന്നതു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം എൽഡിഎഫ് യോഗത്തിൽ ആരോപിച്ചു.

ഇടതുപക്ഷത്തിനെതിരെ ഒരു വാക്കും പറയില്ലെന്നു നിലപാടെടുക്കുന്ന രാഹുൽ ഗാന്ധി ആർക്കെതിരെ മൽസരിക്കാനാണു കേരളത്തിൽ വന്നതെന്നു ശ്രദ്ധിക്കണം. രാഹുൽ മൽസരിക്കുന്ന മണ്ഡലത്തിൽ ബിജെപിക്കു സ്ഥാനാർഥി പോലുമില്ല. ആട്ടിൻകുട്ടിയെ പ്ലാവില കാണിച്ച് കൊണ്ടുപോകുന്നതു പോലെ മറ്റു പല കെട്ടുകളും കാണിച്ചാണ് പലരെയും ബിജെപിയിലേക്ക് കൊണ്ടുപോകുന്നതെന്നും അദേഹം ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here