വീട്ടുകാരുമായി പിണങ്ങി വീടിന്റെ തിണ്ണയിൽ ഇരുന്നയാൾ സൂര്യാഘാതമേറ്റ് മരിച്ചു

കൂടല്ലൂർ നടുത്തറ നടക്കാവ് വീട്ടിൽ നാരായണൻ എഴുത്തച്ഛന്റെ മകൻ കൃഷ്ണൻകുട്ടി (62) സൂര്യാഘാതമേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിന്റെ തിണ്ണയിൽ കൃഷ്ണൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട്ടെ ചായക്കടയിൽ ജോലി ചെയ്യുന്ന കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസമാണു വീട്ടിലെത്തിയത്.
വീട്ടുകാരുമായി പിണക്കത്തിലായതിനാൽ വീടിനകത്തു പോകാതെ മുൻ വശത്തെ തിണ്ണയിൽ രാവിലെ മുതൽ ഇരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മരിച്ച നിലയിൽ കണ്ടെത്തിയ കൃഷണൻ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മാർട്ടം നടത്തിയപ്പോഴാണ് മരണകാരണം സൂര്യാഘാതമാണെന്ന് തെളിഞ്ഞത്. ശരീരത്തിൽ പൊള്ളലുകൾ കണ്ടതും പോസ്റ്റ്മാർട്ടം നടത്തിയപ്പോഴാണെന്ന് കൊല്ലങ്കോട് എസ്ഐ കെ.എൻ.സുരേഷ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here