‘അബ് ഹോഗ ന്യായ്’ എന്ന തെരെഞ്ഞെടുപ്പ് മുദ്രാവാക്യവുമായി കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യവുമായി കേണ്‍ഗ്രസ്. ‘അബ് ഹോഗ ന്യായ്’ എന്നാണ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി ഉയര്‍ത്തിക്കാട്ടി കൊണ്ടാണ് മുദ്രാവാക്യം പുറത്തിറക്കിയിട്ടി ഇനി ന്യായം ലഭിക്കുമെന്നാണ് മുദ്രാവാക്യം.
മുദ്രാവാക്യത്തിനു പുറമേ തെരെഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പ്രചാരണ ഗാനവും കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കി. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് പ്രചാരണ ഗാനത്തിന് വരികള്‍ എഴുതിയത്. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും പ്രചാരണ മുദ്രാവാക്യവും ഗാനവും തയ്യാറാക്കിയിട്ടുണ്ട്.
ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം എഴുപത്തി രണ്ടായിരം രൂപ ഉറപ്പാക്കുക വഴി അവര്‍ക്ക് നീതി ലഭിക്കും. സുതാര്യമായ ജി എസ് ടി നടപ്പിലാക്കുന്നതോടെ കച്ചവടക്കാര്‍ക്ക് നീതി ലഭിക്കും എന്നിങ്ങനെ നീതി എന്ന പദത്തെ ഉയര്‍ത്തിക്കാട്ടി കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും പ്രചാരണ ഗാനവും രൂപപ്പെടുത്തിയിരിക്കുന്നത്. പാലിക്കാന്‍ കഴിയാവുന്ന വാഗ്ദാനങ്ങള്‍ മാത്രമെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുള്ളുവെന്ന് പ്രചാരണ കമ്മിറ്റി തലവന്‍ ആനന്ദ് ശര്‍മ്മ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രചാരണ ഗാനത്തില്‍ നിന്നും ചില വരികള്‍ നീക്കം ചെയ്ത ശേഷമാണ് ഗാനം പുറത്തിറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here