റബാഡയ്ക്ക് 4 വിക്കറ്റ്; ഡൽഹിക്ക് 150 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ റോയിൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. നാല് ഓവറിൽ 21 റൺസ് വിട്ടു കൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ
കഗീസോ റബാഡയാണ് ബാംഗ്ലൂരിനെ വലിയ സ്‌കോറിലേക്ക് വിടാതെ പിടിച്ചുകെട്ടിയത്. 150 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 6 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെടുത്തിട്ടുണ്ട്.റണ്ണൊന്നുമെടുക്കാതെ ശിഖർ ധവാനാണ് പുറത്തായത്.
Innings Break!
A 4-wkt haul from @KagisoRabada25 as the @DelhiCapitals restrict #RCB to a total of 149/8 in 20 overs. What’s your take on this game?#RCBvDC pic.twitter.com/lLzKvogbUz
— IndianPremierLeague (@IPL) 7 April 2019

വമ്പനടിക്കാരായ വിരാട് കോഹ്‌ലിയെയും (41), എബി ഡിവില്ലിയേഴ്‌സിനെയും (17) മടക്കിയയച്ച റബാഡ അക്ഷ്ദീപ് നാഥ്(19) പവൻ നേഗി (0) എന്നിവരെ കൂടി പുറത്താക്കിയാണ് നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ക്രിസ് മോറിസ് രണ്ട് വിക്കറ്റ് വീഴ്ത്തി. കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. ഐപിഎല്ലിൽ ഇതു വരെ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ റോയൽ ചലഞ്ചേഴ്‌സ് പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.
WATCH: Saini’s super awesome catch to dismiss Shikhar
▶️▶️https://t.co/nRWVzMKEQQ #RCBvDC pic.twitter.com/rB6WqvHlYX
— IndianPremierLeague (@IPL) 7 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here