Advertisement

രാജസ്ഥാനെതിരെ അനായാസ ജയം; കൊൽക്കത്ത ഒന്നാമതെത്തി

April 7, 2019
7 minutes Read

ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം കൈവിടാതെ കളിച്ച കൊൽക്കത്തയ്ക്ക് രാജസ്ഥാനെതിരെ അനായാസ ജയം. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 37 പന്തുകൾ ശേഷിക്കെയാണ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത മറികടന്നത്. താരതമ്യേന അനായാസമായ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത ഓപ്പണർമാരായ ക്രിസ് ലിനും (32 പന്തിൽ നിന്നും 50), സുനിൽ നരേയ്‌നും (25 പന്തിൽ നിന്നും 47) നടത്തിയ വെടിക്കെട്ട് ബാറ്റിങിന്റെ മികവിലാണ് 37 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസാണ് നേടിയത്. റോബിൻ ഉത്തപ്പ 26 റൺസും ശുഭ്മാൻ ഗിൽ 6 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് ഗോപാലാണ് രാജസ്ഥാനു വേണ്ടി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ജയത്തോടെ 8 പോയിന്റുമായി കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 139 റൺസെടുത്തത്.73 റൺസെടുത്ത് പുറത്താകാതെ നിന്ന സ്റ്റീവൻ സ്മിത്താണ് ടോപ് സ്‌കോറർ. ടീം സ്‌കോർ അഞ്ചിൽ നിൽക്കെ ഓപ്പണർ അജിൻക്യ രഹാനെയെ (5) നഷ്ടമായ രാജസ്ഥാനെ തുടർന്ന് സ്മിത്ത്-ബട്‌ലർ കൂട്ടുകെട്ടാണ് മുന്നോട്ടു നയിച്ചത്. 12 ഓവറിൽ ബട്‌ലർ (37) പുറത്തായതോടെ സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു. രാഹുൽ ത്രിപാഠി ആറു റൺസെടുത്തു. 7 റൺസുമായി ബെൻ സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു. ഹാരി ഗുർണി കൊൽക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top