ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍.

അതിരു കടന്ന തെരെഞ്ഞെടുപ്പ് പ്രചരണ മാര്‍ഗ്ഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലാകമാനം സ്ഥാപിച്ചിരിക്കുന്ന പ്രതിമകളും കൊടിമരങ്ങളും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ തുണികളുപയോഗിച്ച് മറച്ചുകൊണ്ടും ഛായാചിത്രങ്ങളും ഫോട്ടോകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എടുത്തു മാറ്റിക്കൊണ്ടുമാണ് തെരെഞ്ഞെടുപ്പ്  പ്രചരണ നിബന്ധനകള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.

ഇതിനായി കാമരാജ്, അണ്ണാദുരൈ, ഇന്ദിരാഗാന്ധി, എം.ജി.ആര്‍ തുടങ്ങി എല്ലാ നേതാക്കളുടെയും പ്രതിമകള്‍ തുണികൊണ്ട് പൊതിഞ്ഞുകെട്ടിയും മൂടുപടം അണിയിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിപ്പിച്ചിട്ടുണ്ട്‌. മാത്രമല്ല, ഉദ്ഘാടന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങളും കടലാസുകൊണ്ട് മറച്ചു. ചിലയിടങ്ങളില്‍ ഇതിനോടകം കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്.

അതിര്‍ത്തിക്കപ്പുറം ടൗണ്‍ പഞ്ചായത്തിന്റെയും നഗരസഭയുടെയും പ്രത്യേക അനുമതിയോടു കൂടിമാത്രമേ ചുവരെഴുത്തുപോലും അനുവദിക്കൂ എന്നതാണ് സ്ഥിതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top