Advertisement

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോട്ടോര്‍ സൈക്കിളുമായി രാഹുല്‍ ശര്‍മ

April 8, 2019
Google News 1 minute Read

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സജീവമാകാന്‍ തയ്യാറെടുക്കുമ്പോള്‍, ‘നിര്‍മിതബുദ്ധി’ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത വൈദ്യുത മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാനുള്ള നീക്കവുമായി മൈക്രോ മാക്‌സിന്റെ സഹ സ്ഥാപകനായ രാഹുല്‍ ശര്‍മ.

ഇതിനായി ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റിവോള്‍ട്ട് ഇന്റലി കോര്‍പ്പ്’ എന്ന പേരില്‍ കമ്പനിയും രാഹുല്‍ ശര്‍മ രൂപീകരിച്ചു. ഇതിനു പുറമേ മനേസറില്‍ നിര്‍മാണ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം ജൂണോടെ ബെക്ക് വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 1.20 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് രഹുല്‍ ശര്‍മ്മ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here