ഖുര്‍ആന്‍ പാര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശിച്ചത് 1,00,000 പേര്‍

ആകര്‍ഷണിയമായ മനുഷ്യനിര്‍മ്മിതികള്‍ യുഎഇ യുടെ പ്രത്യേകതകളില്‍ ഒന്നാണ്. ഇക്കുറി ആളുകളില്‍ വിസ്മയം നിറയ്ക്കുന്നത് ഏറ്റവും പുതിയ ഖുര്‍ആന്‍ പാര്‍ക്കാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ 1,00,000 സന്ദര്‍ശകരാണ് ഖുര്‍ആന്‍ പാര്‍ക്കില്‍ ഇതിനോടകം എത്തിയിരിക്കുന്നത്. അല്‍ ഖവനീജില്‍ 64 ഹെക്ടര്‍ സ്ഥലത്ത് സജ്ജമാക്കിയ ഖുര്‍ആന്‍ പാര്‍ക്ക് കഴിഞ്ഞമാസം 29നാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്.
പാര്‍ക്ക് എന്നതിലുപരി ഒട്ടേറെ തരം സസ്യങ്ങളെയും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ പാര്‍ക്കിലെ അദ്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും കാണാന്‍ അഞ്ചു ദിര്‍ഹം വീതം നല്‍കണം.
സഹിഷ്ണുത, സ്‌നേഹം, സമാധാനം എന്നീ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിയാണ് പാര്‍ക്ക് നിലകൊള്ളുന്നത്.
ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന 45 തരം സസ്യങ്ങള്‍ അടങ്ങിയ 12 ഉദ്യാനങ്ങളാണ് പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതു കൂടാതെ കളിസ്ഥലങ്ങള്‍, സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പ്രത്യേക സ്ഥലം എന്നിവയെല്ലാം പാര്‍ക്കിനെ ആകര്‍ഷകമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here