ഇനി ചുമ്മാ കയറിപ്പോകാൻ കഴിയില്ല, ഖത്തറിൽ പ്രധാന പാർക്കുകളിലെ പ്രവേശന നിരക്കിൽ മാറ്റം

ഖത്തറിലെ പാർക്കുകളിൽ സന്ദർശകർക്കുള്ള പ്രവേശന നിരക്കുകൾ ഭേദഗതി ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയയുടെ ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതോടെ ഇനി രാജ്യത്തെ പ്രധാന പാർക്കുകൾ സന്ദർശിക്കാൻ പ്രവേശന ഫീസ് നൽകേണ്ടി വരും.
നിരക്കുകൾ ഇങ്ങനെ :
അൽഖോർ പാർക്ക് :
ഇതനുസരിച്ച്, മുഴുവൻ ദിവസത്തെ മുതിർന്നവർക്കുള്ള ടിക്കറ്റ്: ഒരാൾക്ക് 15 ഖത്തർ റിയാൽ ആയിരിക്കും.10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 10 റിയാൽ.എന്നാൽ ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമായിരിക്കും.
അതേസമയം,പ്രധാന ആഘോഷവേളകളിൽ മുതിർന്നവർക്കുള്ള നിരക്ക് 50 റിയാലായിരിക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ നൽകുന്നതിനും(ആനിമൽ ഫീഡിങ്) 50 റിയാൽ ഈടാക്കും.
പാണ്ട ഹൗസ്:
മുതിർന്നവർക്ക് മുഴുവൻ ദിവസത്തേക്ക് 50 റിയാലായിരിക്കും നിരക്ക്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25 റിയാലാണ് നിരക്ക്.ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമായിരിക്കും.
മറ്റ് പാർക്കുകൾ:
മുതിർന്നവർക്കുള്ള പ്രവേശന നിരക്ക് 10 റിയാലും ആഘോഷവേളകളിൽ 30 റിയാലുമായിരിക്കും പ്രവേശന നിരക്ക്. സാധാരണ പാർക്കുകളിൽ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 5 റിയാലായിരിക്കും പ്രവേശന നിരക്ക്.ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമായിരിക്കും.
Story Highlights : Entry Fee Revised at Major Parks in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here