Advertisement

അയ്യന്റെ പേരിൽ വോട്ടഭ്യർത്ഥന; സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും

April 8, 2019
1 minute Read

അയ്യപ്പനാമത്തിൽ വോട്ടഭ്യർത്ഥന നടത്തി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും.   ചട്ടലംഘനം നടത്തിയില്ലെന്ന വിശദീകരണമാണ്  സുരേഷ് ഗോപി  നൽകുകയെന്നാണ് വിവരം. വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സമയപരിധി ഇന്ന് രാത്രിയോടെയാണ് അവസാനിക്കുക.

Read Also; ‘എന്ത് ഗതികേടാണ്, ഇഷ്ട ദേവന്റെ നാമം പറയാന്‍ പാടില്ലാത്ത അവസ്ഥ’; നോട്ടീസിന് മറുപടി പാര്‍ട്ടി നല്‍കുമെന്ന് സുരേഷ് ഗോപി

കഴിഞ്ഞ ദിവസമാണ് തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി പരാമർശിച്ചത്. എന്റെ അയ്യൻ..നമ്മുടെ അയ്യൻ..ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവനും അലയടിപ്പിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ വിശദീകരണം ലഭിച്ചാൽ ജില്ലാ കളക്ടർ ഇത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് കൈമാറും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും തുടർ നടപടികൾ സ്വീകരിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top