‘ഇന്തോ അറബ് സംഗമം’ വെള്ളിയാഴ്ച ജിദ്ദയില്‍

ഇന്ത്യന്‍ വേരുകളുള്ള സൗദി പൗരന്മാരെ ആദരിക്കുന്ന ‘ഇന്തോ അറബ് സംഗമം’ വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കും. ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യെറ്റീവുമായി ചേര്‍ന്ന്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. അറബ് സാഹിത്യ പ്രതിഭ ശിഹാബ് ഗാനിമുമായുള്ള മുഖാമുഖം ശിയാഴ്ച നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഉപജീവനം തേടി ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യയില്‍ നിന്നും സൌദിയിലെത്തി സൗദി പൗരത്വം സ്വീകരിച്ച നിരവധി പേരുണ്ട്. ഇത്തരം സൌദികളെയും അവരുടെ പിന്മുറക്കാരെയും ആദരിക്കുകയാണ് ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യെറ്റീവുമായി ചേര്‍ന്ന്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഏപ്രില്‍ പന്ത്രണ്ട് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തിലാണ് പരിപാടി. മുസ് രിസ് ടു മക്ക എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇന്തോ അറബ് സംഗമത്തില്‍, കേരളത്തില്‍ വേരുകളുള്ള നിരവധി മലബാരി സൗദികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Read Also : സൗദിയില്‍ എത്തിയ മലയാളികള്‍ അടങ്ങിയ ഉംറ സംഘത്തിന്‍റെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു
ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് മുഖ്യാതിഥി ആയിരിക്കും. അറബ് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന, മലയാള സാഹിത്യ രചനകളെ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയ ഡോ.ശിഹാബ് ഗാനിം തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. മാപ്പിളകലാരൂപങ്ങളും അവതരിപ്പിക്കും. ഇന്ത്യയില്‍ വേരുകളുള്ള സൗദികളെ ആദരിക്കുന്നതിനായി ആദ്യമായാണ് സൗദിയില്‍ വേദി ഒരുങ്ങുന്നത്. ഇതിനു പുറമേ ഡോ.ശിഹാബ് ഗാനിം ജിദ്ദയിലെ സാഹിത്യ പ്രതിഭകളുമായി സംവദിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ‘ഡോ.ഗാനിമിനോപ്പം ഹൃദയപൂര്‍വം’ എന്ന പരിപാടിയില്‍ വിദ്യാർത്ഥികളും എഴുത്തുകാരും ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സീസണ്‍സ് ഹോട്ടലില്‍ വെച്ചാണ് മുഖാമുഖം സംഘടിപ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോ.ഇസ്മായില്‍ മരുതേരി, ഹസ്സന്‍ ചെറൂപ്പ, ഹസന്‍ സിദ്ധീഖ് ബാബു, മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here