കെ.എം. മാണിയുടെ ആരോഗ്യനിലയിൽ പുരോഗതി

ശ്വാസതടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ. ശ്വാസോഛ്വാസം സാധാരണ നിലയിലായതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
രക്തസമ്മർദം സാധാരണ നിലയിലായിട്ടുണ്ട്. അതേസമയം, വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ ഡയാലിസിസ് തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൺപത്തിയാറുകാരനായ മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here