രാജ്യത്തെ ശക്തമാക്കുന്നതിനുള്ള നിര്‍ണായക നടപടിയുടെ ഭാഗമാകാന്‍ കന്നി വോട്ടര്‍ന്മാരോട് മോദി

രാജ്യത്തെ ശക്തമാക്കുന്നതിനുള്ള നിര്‍ണായക നടപടിയുടെ ഭാഗമാകാന്‍ കന്നി വോട്ടര്‍ന്മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
പതിനെട്ടു വയസ്സായ നിങ്ങളുടെ വോട്ട് രാജ്യത്തിനായി വിനിയോഗിക്കൂ. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്നുമാണ് മോദി കന്നി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്.
രാജ്യത്തെ പാവപ്പെട്ടവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതും നിങ്ങളുടെ കന്നി വോട്ട് വിനിയോഗിക്കാന്‍ തയ്യാറുണ്ടോ എന്നും മോദി ചോദിച്ചു. ഇതിനു പുറമേ പുല്‍വാമ ഭീകരാക്രമമത്തെയും ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായും വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here