3 വിഷയങ്ങൾ; മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു രാഹുലിൻ്റെ വെല്ലുവിളി. സംവാദത്തിന് പേടിക്കുന്നു എന്ന ഹാഷ്ടാഗോടെയായിരുന്നു രാഹുലിൻ്റെ ട്വീറ്റ്.

“പ്രിയപ്പെട്ട പ്രധാനമന്ത്രി,
അഴിമതിയെക്കുറിച്ചുള്ള സംവാദത്തിന് താങ്കൾക്ക് പേടിയാണോ? എങ്കിൽ ഞാൻ നിങ്ങൾക്കത് എളുപ്പമാക്കാം.
നമുക്ക് പുസ്തകം തുറക്കാം, അപ്പോൾ താങ്കൾക്ക് തയ്യാറെടുക്കാം:

1. റഫാൽ+അനിൽ അംബാനി
2. നീരവ് മോദി
3. അമിത് ഷാ+നോട്ട് നിരോധനം”: ഇങ്ങനെയായിരുന്നു രാഹുലിൻ്റെ ട്വീറ്റ്.


മുൻപും രാഹുൽ മോദിയെ പരസ്യ സംവാദങ്ങൾക്ക് വെല്ലുവിളിച്ചിട്ടുണ്ട്. ഇതുവരെ മോദി പത്രസമ്മേളനം നടത്താത്തതിനെയും പലപ്പോഴായി രാഹുൽ ചോദ്യം ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top