Advertisement

കാശ്മീരിന് പ്രത്യേക പദവി ആവശ്യമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്

April 9, 2019
1 minute Read

കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി അനുവദിണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പ്രത്യേക അധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ധാക്കിയാലും ഒരു ശക്തിക്കും കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ലെന്നും  രാജ് നാഥ് സിംഗ് പറഞ്ഞു.

വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35(എ) എന്നിവ റദ്ദാക്കുമെന്ന വാഗ്ദാനം ബി ജെ പി പ്രകടന പത്രികയില്‍ ഉള്‍പെടുത്തിട്ടുണ്ട്.എന്നാല്‍ ഇത്തരം നീക്കങ്ങള്‍ കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനെ സഹായിക്കുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം നാഷണല്‍ കോണ്‍ഫറസ് നേതാവ് ഒമര്‍ അബ്ദുള്ളയും പി.ഡി പി നേതാവ് മെഹബൂബ മുഫ്തിയും ആരോപിച്ചിരുന്നു.

എന്നാല്‍ ഇത്തള്ളിയ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് നിരാശയുടെ പുറത്ത് ഉയരുന്ന വാദമാണിതെന്ന് കുറ്റപ്പെടുത്തി. കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന ‘വാദത്തിന് പ്രസക്തിയില്ല.
കാശ്മീര്‍ സ്വദേശികള്‍ക്ക് നേരെ ഉയരുന്ന അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. ആക്രമിക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top