കോണ്‍ഗ്രസിന്റെ കൈപ്പത്തിക്കു പിന്നില കഥ…!

തെരെഞ്ഞടുപ്പിനോളം തന്നെ പ്രാധാന്യമുണ്ട് തെരെഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും.
ചിഹ്നം എന്നതിലുപരി പാര്‍ട്ടിയുടെ മുഖമുദ്ര കൂടിയായ ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി മാറിയതിനു പിന്നില്‍ ചില കൗതുകകരമായ കഥകള്‍ കൂടി ഉണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി അടയാളം കൂടിയായ കൈപ്പത്തിക്കുമുണ്ട് അത്തരമൊരു കഥ.
ഒന്നു മുതല്‍ നാലാം ലോക്‌സഭാ തെരെഞ്ഞെടുപ്പു വരെ ‘മുഖംവെച്ച രണ്ടു കാളകള്‍’ ആയിരുന്നു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് ചിഹ്നം. കാര്‍ഷിക പുരോഗതിയുടെ പ്രതീകമായി വിലയിരുത്തിയ ആ ചിഹ്നം കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വിജയ രഥത്തിലേറ്റി.
എന്നാല്‍ 1969ല്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇന്ദിരാഗാന്ധിയെ പിന്‍തുണയ്ക്കുന്ന വിഭാഗം കോണ്‍ഗ്രസ് (ആര്‍) എന്നും മറു വിഭാഗം സംഘടനാ കോണ്‍ഗ്രസ് എന്നും അറിയപ്പെട്ടു.
ഇരു വിഭാഗവും മുഖംവെച്ച രണ്ടു കാളയ്ക്കായി വാദിച്ചതോടെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മരവിപ്പിച്ചു. പകരം ഇന്ദിരാ വിഭാഗത്തിന് പശുവും കിടാവും എന്ന ചിഹനവും സംഘടനാ കോണ്‍ഗ്രസിന് ചര്‍ക്ക തിരിക്കുന്ന സ്ത്രീ ചിഹ്നവും നല്‍കി.
അടിയന്തരാവസ്ഥ കാലത്ത് സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചതോടെ ‘ചര്‍ക്ക തിരിക്കുന്ന സ്ത്രീ’ ചിഹ്നം അവര്‍ക്കു നഷ്ടമായി. 1977ല്‍ ‘പശുവും കിടാവും’ ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് (ആര്‍) ദയനീയമായി പരാജയപ്പെട്ടു.
ഇതോടെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇരു വിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി വീണ്ടും വാദിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അതും മരവിപ്പിച്ചു. പകരം ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്ന പേരും കൈപ്പത്തി ചിഹ്നവും ലഭിച്ചു. എതിര്‍ രപക്ഷമായ ദേവരാജരസ്സിന്റെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്( യു) ന് ചര്‍ക്ക ചിഹ്നവും നല്‍കി. അന്നു കിട്ടിയ കൈപ്പത്തിയാണ് കോണ്‍ഗ്രസിനൊപ്പം ഇപ്പോഴും ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here