പത്തനാപുരത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് അനുമതിയില്ല

womens commission sends notice to rahul gandhi

പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് അനുമതിയില്ല. ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടം പോളിങ് സ്റ്റേഷന്‍ ആണെന്നും 16 ന് പരിശീലന പരിപാടിവെച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടിയെന്നാണ് വിവരം. റൂറല്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് പ്രതികൂലമാണ്. പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top