Advertisement

പി സി ജോര്‍ജ് എന്‍ഡിഎയില്‍; പ്രഖ്യാപനം വൈകീട്ട്

April 10, 2019
0 minutes Read

കേരള ജനപക്ഷം നേതാവും എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് ഉണ്ടാകും. പത്തനംതിട്ടയിലായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. പത്തനംതിട്ടയിലേക്ക് താന്‍ ഉടന്‍ പോകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുപ്പുവസ്ത്രം ധരിച്ച് ജോര്‍ജ് സഭയില്‍ എത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ജോര്‍ജ് ബിജെപിലേക്കെന്ന വാര്‍ത്തയും പുറത്തുവന്നു. എന്നാല്‍ ബിജെപിയില്‍ ചേരുമോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ജോര്‍ജ് തയ്യാറായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുന്ന കെ.സുരേന്ദ്രനെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നതും ശ്രദ്ധേയമായിരുന്നു. പത്തനംതിട്ടയില്‍ വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുനല്‍കുമെന്നാണ് ജോര്‍ജ് വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top