കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ച് ആഭ്യന്തരമന്ത്രാലയം

കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ച് ആഭ്യന്തരമന്ത്രാലയം. ജോലിയില്‍ മാറ്റം വരുത്തിയ പ്രവാസികളുടെയും അനധികൃത വഴികളിലൂടെ ലൈസന്‍സ് നേടിയവരുടെയും ഡ്രൈവിംഗ് ലൈസന്‍സുകളാണ് റദ്ദാക്കിയത്.
വിവിധ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്തിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു.
2015 ജനുവരി മുതല്‍ 2018 വരെ ജോലിയില്‍ മാറ്റം വരുത്തിയതിനും ഗതാഗത നിയമം ലംഘിച്ചതിനെയും തുടര്‍ന്ന് ഏകദേശം 37000 ഡ്രൈവിംഗ് ലൈസന്‍സുകളാണ് മന്ത്രാലയം പിന്‍വലിച്ചിരിക്കുന്നത്.
Read Also : കുവൈറ്റില്‍ ഇ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം നിലവില്‍ വരുന്നു
600 കെഡിയില്‍ കുറയാത്ത മാസശമ്പളം , ജോലിയുടെ രീതി, ബിരുദം , കുവൈറ്റില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത താമസം തുടങ്ങി പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കാന്‍ നിരവധി കടമ്പളാണ് കടക്കേണ്ടത്. എന്നാല്‍ ഇവയെല്ലാം മറികടന്ന് അനധികൃതമായി നിരവധി പേര്‍ ലൈസന്‍സ്
കരസ്ഥമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആഭ്യന്തര മന്ത്രലയത്തിന്റെ ഈ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here