മാണിക്ക് പകരം മണി; ഹിന്ദി പത്രത്തിൽ ആള് മാറി അന്തരിച്ചത് എംഎം മണി

അന്തരിച്ച കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാനും മുന്‍മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാർത്ത നൽകിയ ഹിന്ദി പത്രത്തിനു പറ്റിയത് ഭീമാബദ്ധം. മാണിക്ക് പകരം വൈദ്യുതി മന്ത്രി എം എം മണി അന്തരിച്ചുവെന്നാണ് പത്രം റിപ്പോർട്ട് നൽകിയത്. വാർത്തയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.എം മണി അന്തരിച്ചു എന്ന് മന്ത്രിയുടെ ചിത്രമടക്കമാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. മരിക്കുമ്പോൾ 86 വയസ്സായിരുന്നുവെന്നും മുൻ മന്ത്രിയായിരുന്നുമൊക്കെ കൃത്യമായി റിപ്പോർട്ട് ചെയ്ത പത്രത്തിന് പക്ഷേ, ചിത്രവും പേരും തെറ്റി.


തെറ്റായി വാർത്ത നൽകിയ പത്രം ഏതാണെന്ന് കണ്ടെത്താനയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top