Advertisement

വീണ്ടും ശബരിമല പ്രക്ഷോഭത്തിന് ശബരിമല കർമ്മസമിതിയുടെ ആഹ്വാനം

April 11, 2019
1 minute Read

വീണ്ടും ശബരിമല പ്രക്ഷോഭത്തിന് ശബരിമല കർമ്മസമിതിയുടെ ആഹ്വാനം. ഏപ്രിൽ 13ന് സെക്രട്ടേറിയറ്റ് നടയിൽ നാമജപ പ്രതിഷേധം നടത്താനും ആഹ്വാനമുണ്ട്. അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. നേതാക്കൾക്കെതിരെ ആയിരത്തോളം കേസെടുത്തു.
തുടർ സമരങ്ങൾ ഏപ്രിൽ 13ന് പ്രഖ്യാപിക്കും.

ധർണ്ണയിൽ സന്യാസിവര്യന്മാർ, സമുദായിക- ഹൈന്ദവ സംഘടനാ നേതാക്കൾ അയ്യപ്പഭക്തസംഘടനാ നേതാക്കൾ എന്നിവർ നേതൃത്വം നൽകും. ആചാരലംഘനത്തിനെതിരെ പ്രക്ഷേഭം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നും അയ്യപ്പഭക്തർക്കെതിരെയും ഹിന്ദു സംഘടനാ നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയും പിഡിപിപി ആക്ടിൽ പെടുത്തി പീഡിപ്പിക്കുകയാണെന്നും കർമ്മ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

തുടർ പ്രക്ഷോഭങ്ങൾക്ക് അന്തിമരൂപം നൽകാൻ 13ന് ഉച്ച കഴിഞ്ഞ് കർമ്മസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം വിളിച്ച് ചേർക്കാനും തീരുമാനിച്ചതായി ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്‌ജെആർ കുമാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top