മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ എന്‍ കെ പ്രേമചന്ദ്രന് നോട്ടീസ്

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. നോട്ടീസിന് ഉടന്‍ വിശദീകരണ നല്‍കാനും പ്രേമചന്ദ്രനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കശുവണ്ടി ഫാക്ടറികളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. സിപിഐഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here