മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന ധന കാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച് എഫ്‌ഐആര്‍ നല്‍കി.
8കോടി വിലയുള്ള ഡ്രെഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയത് സര്‍ക്കാറിന്റെ അനുമതി ഇല്ലാതെയാണെന്ന് ഇതില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് എഫ്‌ഐആര്‍ ല്‍ പറയുന്നത്.
മുന്‍പ് വിജിലന്‍സ് കേടതിയും ഹൈക്കോടതിയും തള്ളിയ കേസിലാണ് സര്‍ക്കാറിന്റെ പുതിയ നടപടി.
ഡ്രെഡ്ജര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് മുന്‍പ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയും സഭയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here