മോദി അഞ്ചു വര്‍ഷം ഭരിച്ചത് പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വേണ്ടി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം ഭരിച്ചത് പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷം മോദി ആര്‍ക്കുവേണ്ടിയാണ് ഭരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അനില്‍ അംബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരെല്ലാം മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. മോദിയുടെ ഭരണം അവര്‍ക്കുവേണ്ടിയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നീരവ് മോദിയേയും വിജയ് മല്ല്യയേയും പോലുള്ളവര്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിടുകയാണെന്നും രാഹുല്‍ പറഞ്ഞു. ഒരാളെ പോലും ജയിലിലടക്കാന്‍ മോദിക്ക് സാധിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകരെ ജയിയിലിലേക്ക് അയക്കില്ല. പണക്കാരായ ആളുകള്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമ്പോള്‍ അതേ കുറ്റം ചെയ്ത കര്‍ഷകര്‍ ജയിലില്‍ പോകേണ്ട സ്ഥിതിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here