ത​മി​ഴ്നാ​ടി​നെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​ ​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: രാ​ഹു​ൽ ഗാ​ന്ധി

rahul

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ നാ​ഗ്പു​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ദാ​രി​ദ്യ്ര​ത്തി​നെ​തി​രാ​യ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കാ​ണ് ത​ന്‍റെ ല​ക്ഷ്യം. നാ​ട്, മ​തം, ജാ​തി എ​ന്നി​വ ക​ണ​ക്കാ​ക്കാ​തെ പാ​വ​പ്പെ​ട്ട​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ ന്യാ​യ് പ​ദ്ധ​തി​യി​ലൂ​ടെ പ​ണം എ​ത്തു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി 15 പേ​രെ കൂ​ടെ​നി​ർ​ത്തി​യാ​ണ് മോ​ദി ഭ​ര​ണം ന​ട​ത്തി​യ​ത്. അ​നി​ൽ അം​ബാ​നി, മെ​ഹൂ​ൽ ചോ​ക്സി, നീ​ര​വ് മോ​ദി തു​ട​ങ്ങി​യ​വ​രൊ​ക്കെ​യാ​ണ് മോ​ദി​യു​ടെ സുഹൃത്തുക്കളാണെന്നും രാ​ഹു​ൽ കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More