‘ശബരിമലയിൽ പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറി’; ശോഭാ സുരേന്ദ്രനായി ശ്രീശാന്തിന്റെ റോഡ് ഷോ

ആറ്റിങ്ങൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വോട്ടു ചോദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ റോഡ് ഷോ. കുണ്ടമൺകടവിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. രാഹുൽ ഗാന്ധി വഴി തെറ്റി വന്നയാളാണെന്നും ശബരിമലയിൽ പൊലീസുകാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്നും ശ്രീശാന്ത് പറഞ്ഞു
കനത്തവെയിലും ചൂടും വകവെയ്ക്കാതെയാണ് ശ്രീശാന്ത് പ്രചാരണത്തിന് ഇറങ്ങിയത്. കുണ്ടമണ്‍കടവ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങിയ യാത്ര പേയാട്, മലയിന്‍കീഴ്, അന്തിയൂര്‍ക്കോണം വഴി കാട്ടാക്കടയിലേക്ക്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ശ്രീശാന്ത് ബിജെപിക്ക് വേണ്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങിയത്. ശബരിമലയിൽ പൊലീസുകാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന്ശ്രീശാന്ത് പറഞ്ഞു.
പത്തനംതിട്ടയിലും തൃശ്ശൂരിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും താൻ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അടുത്ത രഞ്ജിട്രോഫി സീസണില്‍ കേരളത്തിന് വേണ്ടി കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന ശ്രീശാന്ത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനു വേണ്ടിയും ശ്രീശാന്ത് വോട്ട് അഭ്യർത്ഥിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here