റഫാൽ ഇടപാടിന് പിന്നാലെ അനിൽ അംബാനിക്ക് 143 കോടി യൂറോയുടെ നികുതിയിളവ് നൽകി ഫ്രഞ്ച് സർക്കാർ

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കിയതായി ആരോപണം. 143 കോടി യൂറോ നികുതിയിളവായി നല്‍കിയെന്ന് ഫ്രഞ്ച് ദിനപത്രമായ ലേ മോണ്ടെ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ റഫാല്‍ യുദ്ധവിമാന ഇടപാട് നടക്കുന്ന 2015ല്‍ നികുതിയളവ് നല്‍കിയത് ദുരൂഹമാണെന്നും ലേ മോണ്ടെ ആരോപിക്കുന്നുണ്ട്.
അനില്‍ അംബാനിയുടെ ഫ്രഞ്ച് കമ്പനിയായ റിലയന്‍സ് ഫഌഗ് അത്‌ലാന്റിക് ഫ്രാന്‍സ് എന്ന കമ്പനി 151 ദശലക്ഷം യൂറോ നികുതി കുടിശ്ശിക വരുത്തിയിരുന്നു, അത് തരിച്ചടക്കാന്‍ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധിയിലിരിക്കുന്ന ഘട്ടത്തിലാണ് റഫാല്‍ ഇടപാട് നടക്കുന്നത്. ഇതോടെ 143.7 ദശലക്ഷം യൂറോ റിലയന്‍സിന് ഇളവ് നല്‍കിയതെന്നുമാണ് ഫ്രഞ്ച് ദിനപത്രമായ ലേ മോണ്ടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രഞ്ച് സര്‍ക്കാര്‍ 151 ദശലക്ഷം യൂറോ നികുതി ഇളവ് ചെയ്ത് 7 ദശലക്ഷം യൂറോ ആക്കി കുറച്ച് കൊടുക്കുകയാണുണ്ടായതെന്നും ലേ മോണ്ടെ പറയുന്നു. 2015 ഫെബ്രുവരി, ഒക്ടോബര്‍ കാലയളവിലാണ് നികുതിയളവ് നല്‍കിയത്. ഈ സമയത്ത് തന്നെയാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍ യുദ്ധ വിമാന കരാറില്‍ ഏര്‍പ്പെടുന്നത്.
ഫ്രാന്‍സിലെ അഴിമതി വിരുദ്ധസംഘടനയായ ഷെര്‍പ്പ റിലയന്‍സിന് നികുതിയിളവ് നല്‍കിയതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2018 ഒക്ടോബറില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പത്രം പറയുന്നു. ഫ്രഞ്ചിലെ വാര്‍ത്തവിനിമയ വ്യവസായ സംരംഭമായാണ് അനില്‍ അംബാനി റിലയന്‍സ് ഫഌഗ് അത്‌ലാന്റിക് ഫ്രാന്‍സ് എന്ന കമ്പനി തുടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തല്‍ ബിജെപിക്കെതിരായി പ്രതിപക്ഷം ഉയര്‍ത്തുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here