ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക് ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗവിലേക്കാണ് അഭിനന്ദന്‍ പഥക് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.  ഇതിനു പുറമേ വാരണാസിയിലും നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

മോദി എന്ന വ്യക്തി തനിക്ക് പ്രേരകമാണെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുശേഷം അഭിനന്ദന്‍ പഥക് പറഞ്ഞു. അന്‍പത്തിയൊന്നുകാരനായ പഥക് ലക്‌നൗ സര്‍വ്വകലാശാലയില്‍ നിന്നും ഹിന്ദിയില്‍ ബിരുദം നേടിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More