ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുതിർന്ന നേതാക്കൾ സജീവമാകുന്നു

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുതിര്‍ന്ന നേതാക്കള്‍ സജീവമാകുന്നു. പ്രചാരണ രംഗത്ത് ഏകോപനമില്ലെന്നും പലരും വിട്ടു നില്‍ക്കുന്നുവെന്നുമുള്ള പരാതി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് പ്രചാരണത്തിന്റെ ചുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഏറ്റെടുക്കുന്നത്.
തരൂരിന് വോട്ടുതേടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്ത് പൊതുയോഗത്തില്‍ പങ്കെടുക്കും. 16ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ശശി തരൂരിന്റെ പരാതികള്‍ക്ക് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രചാരണ ചുമതല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുത്തിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നിരുന്നു. ശശി തരൂരിനെ കൂടാതെ കോഴിക്കോട് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍, പാലക്കാട് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍, വടകരയിലെ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയായിരുന്നു പ്രധാനമായും പരാതി ഉയര്‍ന്നിരുന്നത്. ശശി തരൂര്‍ പരാജയപ്പെട്ടാല്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here