Advertisement

ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു

April 13, 2019
1 minute Read

ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.അമേരിക്ക ശരിയായ മനോഭാവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ്ങ് ഉൻ അറിയിച്ചതായി കൊറിയൻ സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മുൻപുള്ള രണ്ട് കൂടിക്കാഴ്ചകളും ലക്ഷ്യപ്രാപ്തിയിൽ എത്തിയിരുന്നില്ല.

പരസ്പര ധാരണയോടുകൂടി അമേരിക്ക ചർച്ചയെ സ്വീകരിക്കുകയാണെങ്കിൽ മൂന്നാമതൊരു കൂടിക്കാഴ്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ പറഞ്ഞത്. ആണവായുധ നിരായുധീകരണം,രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചെപ്പെടുത്തൽ എന്നിങ്ങനെ നിരവധി വിഷയങ്ങളായിരുന്നു ഇരു രാഷ്ട്രതലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഉയർന്നു വന്നത്.

Read Also : യുഎസ്-മെക്‌സിക്കോ അതിർത്തി പൂർണ്ണമായും അടക്കാൻ സജ്ജം : ട്രംപ്

ആദ്യഘട്ട കൂടിക്കാഴ്ച സിംഗപ്പൂരിലെ സാന്റയോസ് ദ്വീപിലാണ് നടന്നത്. എന്നാൽ ആണവ നിരായുധീകരണ ധാരണയിലാണെങ്കിലും അതിൽ വ്യക്തതയുണ്ടായിരുന്നില്ല.തുടർന്ന് ഫെബ്രുവരി 27, 28 തീയതികളിലായി വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിൽ വെച്ച് രണ്ടാം ഘട്ട ഉച്ചകോടി നടന്നു.എന്നാൽ ചർച്ച പരാജയപ്പെട്ടതോടെ അമേരിക്ക-ഉത്തരകൊറിയ ബന്ധത്തിൽ വിള്ളലേൽക്കുമോ എന്നു വരെ ആശങ്കയുയർന്നു.അതേസമയം ഉന്നിന്റെ പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top