ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

PRIYANKA GANDHI

ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറയൊരുക്കിയത് അംബേദ്കറാണ്. രാജ്യത്തിന്റെ എല്ലാമായ ഭരണഘടനയെ മാനിക്കേണ്ടത് എല്ലാ രാഷ്ട്രീയക്കാരുടെയും കടമയാണ്. എന്നാൽ ഈ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

Read Also; വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി; ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു

അസമിലെ സിൽച്ചറിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ബിജെപിക്കെതിരെയുള്ള പ്രിയങ്കയുടെ പരോക്ഷവിമർശനം.പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലും ജപ്പാനിലും മറ്റും രാജ്യങ്ങളിലുമെല്ലാം പോയി. എന്നാൽ അദ്ദേഹം സ്വന്തം മണ്ഡലമായ വാരാണസിയിൽ എന്നെങ്കിലും സമയം ചെലവഴിച്ചിട്ടുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിക്കുന്ന പ്രധാനമന്ത്രിക്ക് സ്വന്തം മണ്ഡലത്തിൽ ഒരു കുടുംബത്തിന്റെ പോലും പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top