വയനാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്; പൊലീസും തണ്ടർബോൾട്ടും പരിശോധന ശക്തമാക്കി

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്. സ്ഥാനാർത്ഥികൾക്ക് സുരക്ഷാ ഭീഷണിയുളള പശ്ചാത്തലത്തിൽ തണ്ടർബോൾട്ടും പൊലീസും സംയുക്ത പരിശോധന ശക്തമാക്കി.
തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധിയിടങ്ങളിൽ മാവോയിസ്റ്റ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് വയനാട്ടിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്ക് നേരെയും മാവോയിസ്റ്റ് ഭീഷണി ഉയർന്നത്. സ്ഥാനാർത്ഥികളായ പി ിി സുനീറിനും തുഷാർ വെളളാപ്പളളിക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സ്പെഷ്യൽ ബ്രാഞ്ചും തണ്ടർബോൾട്ടും നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെയാണ് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരണം ലഭിച്ചത്. ഈ സാഹചര്യത്തിൽ വനാതിർത്തികളിലും മുൻപ് മാവോയിസ്റ്റുകൾ വന്നു പോയ ആദിവാസി കോളനികളിലും തണ്ടർബോൾട്ടും പൊലീസും സംയുക്ത തിരച്ചിൽ നടത്തുകയാണ്. 16ന് കോൺഗ്രസ് അധ്യക്ഷൻ ജില്ലയിലെത്തുന്ന സാഹചര്യത്തിൽ എസ്പിജിയും വരും ദിവസം ജില്ലയിലെത്തി പരിശോധനകൾ നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here