തരൂരിന്റെ പ്രചാരണത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെന്ന് എ​ഐ​സി​സി നിരീക്ഷകൻ

ശ​ശി ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ഐ​സി​സി പ്ര​ത്യേ​ക നി​രീ​ക്ഷ​ക​നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ നാ​നാ പ​ട്ടോ​ല. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ​ട്ടോ​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാ​ർ​ട്ടി നി​ർ​ദ്ദേ​ശ പ്ര​കാ​രം ശ​ശി ത​രൂ​രി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കാ​നാ​ണ് ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. നി​രീ​ക്ഷ​രെ നി​യോ​ഗി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മാ​ണ്. കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്നും പ​ട്ടോ​ല പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ത​ലം മു​ത​ലു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​കും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ജി​ല്ലാ നേ​താ​ക്ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​തി​രു​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട നേ​താ​ക്ക​ൾ പി​ന്നീ​ടു പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നു നേ​താ​ക്ക​ൾ ക​ർ​ശ​ന താ​ക്കീ​തു ന​ൽ​കി​യ​താ​യാ​ണു വി​വ​രം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More