അൽസാരി ജോസഫിന് പരിക്ക്; മുംബൈക്ക് ആശങ്ക

ഐപിഎല്‍ അരങ്ങേറ്റ മല്‍സരത്തില്‍ മാസ്മരിക പ്രകടനവുമായി ഹീറോയായ മുംബൈ ഇന്ത്യന്‍സ് യുവ പേസര്‍ അല്‍സാരി ജോസഫിന് പരിക്ക്. ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് കരീബിയന്‍ താരമായ അല്‍സാരിക്ക് പരിക്കേറ്റത്. ഫീല്‍ഡിങില്‍ ഡൈവ് ചെയ്യാനുള്ള ശ്രമത്തിനിടെ താരത്തിന്റെ വലതു കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.
പരിക്കിന്റെ പിടിയിലായതോടെ ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ അല്‍സാരിക്ക് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍സാരിക്കേറ്റ പരിക്ക് മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും തിരിച്ചടിയാണ്.
ഐപിഎല്‍ സീസണിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായാണ് അല്‍സാരി വരവറിയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് അല്‍സാരി വീഴ്ത്തിയത്. എന്നാല്‍, പിന്നീടുള്ള മല്‍സരങ്ങളില്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിരുന്നില്ല. ന്യൂസിലാന്‍ഡിന്റെ ആദം മില്‍നെയ്ക്ക് പകരക്കാരനായാണ് അല്‍സാരിയെ മുംബൈ ടീമിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here