Advertisement

രാഷ്ട്രിയ പാർട്ടികളിൽ എറ്റവും കൂടുതൽ ബാങ്ക് സമ്പാദ്യം ബിഎസ്പിയ്ക്ക്

April 15, 2019
1 minute Read

രാഷ്ട്രിയ പാർട്ടികളിൽ എറ്റവും കൂടുതൽ ബാങ്ക് സമ്പാദ്യം ബിഎസ്പിയ്ക്ക്. 8 അക്കൗണ്ടുകളിലായി 669 കോടി ഉണ്ടെന്ന് ബി.എസ്.പി യുടെ സത്യവാങ് മൂലം. രണ്ടാം സ്ഥാനത്തുള്ള എസ്പി യുടെ ബാങ്ക് നിക്ഷേപം 471 കോടിയാ‍ണ്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ബാങ്ക് നിക്ഷേപം സംബന്ധിച്ച് ദേശിയപാർട്ടികൾ സത്യവാങ് മൂലം നൽകിയത്.കോൺഗ്രസ്സിന് 196 കോടിയും ബിജെപിയ്ക്ക് 82 കോടിയും സിപിഎമ്മിന് 3 കോടിയും ആണ് ബാങ്ക് നിക്ഷേപം ഉള്ളത്.

ഡൽഹിയിലും പരിസരത്തും ഉള്ള എട്ട് ദേശാ‍സാൽക്യത ബാങ്കുകളിലാണ് ബഹുജൻ സമാജ് പാർട്ടിയുടെ ബാങ്കിംഗ് അക്കൌണ്ടുകൾ. 2019 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് ദേശിയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിട്ടുള്ളത്. 669 കോടിയുടെ ബാങ്ക് നിക്ഷേപത്തിന് പുറമേ 95.54 ലക്ഷം രൂപ പണമായി ബിഎസ്പി സൂക്ഷിച്ചിരിയ്ക്കുന്നു. വരവുമായ് താരതമ്യം ചെയ്യുമ്പോൾ താരതമ്യേന വളരെ കുറവാണ് ബിജെപി നിക്ഷേപം.

Read Also :  ഈ വർഷം നടക്കുന്നത് ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്; പ്രചാരണ ചെലവുകൾക്കായി രാഷ്ട്രീയ പാർട്ടികൾ പണം കണ്ടെത്തുന്നതെങ്ങനെ ?

ആദായ നികുതി രേഖകൾ പ്രകാരം 1,027 കോടിയായിരുന്നു 2018 ലെ ബി.ജെ.പിയ്ക്ക് സംഭാവനയായി കിട്ടിയത്. ലഭിച്ച സംഭാവനയിൽ 758 കോടിയും ചിലവാക്കിയതായാണ് ബിജെപിയുടെ വിശദീകരണം. ഇലക്ടറൽ ബോണ്ട് വഴി 2018 ൽ പണം സ്വീകരിച്ച രാഷ്ട്രിയ പാർട്ടി ബി.ജെ.പി മാത്രമാണ്. 210 കോടി രൂപ പാർട്ടി 2018 ൽ കൈപറ്റി. പ്രാദേശിക പാർട്ടികളിൽ ബാങ്ക് സമ്പാദ്യത്തിൽ മുന്നിൽ തെലുങ്ക് ദേശം പാർട്ടിയാണ്. 107 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുടെ സമ്പാദ്യം. ആം ആദ്മി പാർട്ടിയ്ക്ക് 3 കോടിരൂപ പ്രഖ്യാപിത ബാങ്ക് നിക്ഷേപം ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top