പാലക്കാട് ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചെരിഞ്ഞു

പാലക്കാട് ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചെരിഞ്ഞു. പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ആണ് ആനയെ ഇടിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിൻ ഇടിച്ച് ചെരിയുന്നത്. ആനക്കുട്ടിയുടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് മാറ്റി. വൈകാതെ പോസ്റ്റ്മർട്ടം നടത്തും.
20 വയസ്സ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഉള്ള മേഖലയാണ് ഇത്. എന്നിട്ടും അപകടം നടന്നത് ദൗർഭാഗ്യകരം. കൂട്ടത്തോടെ കടന്നുപോകുന്നതിനിടെ സംഭവിച്ചതാവാമെന്ന് ഡിഎഫ്ഒ ജോസഫ് തോമസ് ട്വന്റി ഫോറിനോട് പറഞ്ഞു. കുട്ടിയാനകളെയാണ് ആദ്യം കടത്തി വിടുക. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും ജോസഫ് തോമസ് പറഞ്ഞു.
Story Highlights: palakkad train hit elephant death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here