തിരുവനന്തപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരം പട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മങ്കാട്ടുകടവ് സ്വദേശി സുനി(40)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക് ഉണ്ട്.
അപകടത്തിന് പിന്നാലെ ഓട്ടോ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ഓട്ടോ പൂർണമായ കത്തി നശിച്ചു. സുനിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോൺക്രീറ്റ് തൊഴിലാളി ആയിരുന്നു സുനി. രാവിലെ ജോലിക്ക് പോകുകയായിരുന്നു. ശിവകുമാർ എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. മൃതദേഹം തിരു മെഡി.കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Story Highlights : Man died after Auto collide with a Car in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here