Advertisement

ട്രെയിനിൽ കൊണ്ടുവന്ന 350 കിലോ കഞ്ചാവ് പിടികൂടി

April 15, 2019
0 minutes Read

ട്രെയിനിൽ കടത്താൻ ശ്രമിച്ച 350 കിലോഗ്രാം കഞ്ചാവ്   തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്‌സൈസും റെയിൽവേ പോലീസും ചേർന്ന് പിടികൂടി. ഒഡീഷയിൽ നിന്നും എറണാകുളത്തേക്കുള്ള  ട്രെയിനിൽ നിന്നാണ്‌ കഞ്ചാവ് പിടികൂടിയത്. 11  ചാക്കുകളിലായിരുന്നു കഞ്ചാവ്‌. എറണാകുളത്തു പോയി മടങ്ങി വന്ന ട്രെയിൻ തൃശൂരിലെത്തിയപ്പോഴും ചാക്കുകൾ കൂട്ടിയിട്ടിരുന്നതിൽ സംശയം  തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാഴ്‌സൽ ബുക്ക് ചെയ്തവരെപ്പറ്റി കൃത്യമായ വിവരം കിട്ടിയിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top