പന്ത് പുറത്ത്; കാർത്തികും വിജയ് ശങ്കറും അകത്ത്; ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

വരുന്ന മെയ് മാസത്തിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം വിക്കറ്റ് കീപ്പറായി യുവതാരം ഋഷഭ് പന്ത് ടീമിൽ ഉൾപ്പെടും എന്ന് കരുതിയിരുന്നുവെങ്കിലും പന്തിനു പകരം ദിനേഷ് കാർത്തികാണ് ടീമിലെത്തിയത്. കാർത്തികിനൊപ്പം രണ്ടാം ഓപ്പണറായി കെഎൽ രാഹുൽ, സർപ്രൈസ് പാക്കേജായി വിജയ് ശങ്കർ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

എംഎസ് ധോണി ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഉള്ളതു കൊണ്ട് തന്നെ ദിനേഷ് കാർത്തിക് ബെഞ്ചിലിരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. ഒപ്പം കെഎൽ രാഹുൽ കളിക്കുമോ എന്നും ഉറപ്പില്ല. എന്തായാലും ശക്തമായ ഒരു ടീമിത്തന്നെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതും അത്ഭുതമായി.

മെയ് മുപ്പതിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലോകകപ്പിന് തുടക്കമാവും. റൗണ്ട് റോബിൽ രീതിയിൽ നടക്കുന്ന ലോകകപ്പിൻ്റെ ഫൈനൽ ജൂലായ് മാസം 14ആം തിയതിയാണ്.

ടീം; വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എംഎസ് ധോണി, ശിഖർ ധവാൻ, കേദാർ ജാദവ്, ഹർദ്ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ, കെഎൽ രാഹുൽ, ദിനേശ് കാർത്തിക്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More