ലൂസിഫറിന്റെ കളക്ഷനിൽ അതിശയിച്ച് വിവേക് ഒബ്റോയ്; ബോളിവുഡിനെക്കാൾ ഒത്തൊരുമ ഇവിടെയുണ്ടെന്നും താരം

മലയാള സിനിമാ ചരിത്രത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ തിരുത്തിക്കുറിച്ച ലൂസിഫറിൻ്റെ കളക്ഷനിൽ അതിശയിച്ച് ബോളിവുഡ് നടൻ വിവേബ് ഒബ്റോയ്. എട്ട് ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബിലെത്തിയ ലൂസിഫറിൻ്റെ നേട്ടം അതിശയിപ്പിക്കുന്നതാണെന്ന് വിവേക് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“വിദേശത്തു നിന്നു മാത്രം ചിത്രം 45 കോടി നേടി. കേരളത്തിൽ നൂറു കോടി കടന്നു. ഇത് വലിയ നേട്ടമാണ്.”- വിവേക് പറഞ്ഞു. ബോളിവുഡിൽ ഒത്തൊരുമ കുറവാണെന്നും അത് ദക്ഷിണേന്ത്യൻ സിനിമാ മേഖലയെ കണ്ട് പഠിക്കേണ്ടതാണെന്നും വിവേക് കൂട്ടിച്ചേർത്തു. ലൂസിഫര്‍ ടീം മറ്റൊരു ചിത്രത്തിന് വേണ്ടി തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും ആ ഓഫര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൂസിഫറില്‍ വില്ലന്‍ വേഷത്തിലാണ് വിവേക് ഒബ്റോയ് അഭിനയിച്ചത്. സിനിമയില്‍ ബോബി എന്ന വിവേകിന്റെ കഥാപാത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.

Top