Advertisement

നരേന്ദ്ര മോദി ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

April 16, 2019
1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ശബരിമല വിഷയത്തിലൂന്നി കേരള സർക്കാരിനെതിരെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

Read Also : ശബരിമല വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയെന്ന് മോദി

ഏപ്രിൽ 13ന് തമിഴ്‌നാട്ടിലെ തേനിയിലും കർണാടകയിലെ ബംഗളൂരുവിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിൽ ശബരിമല വിഷയം പ്രധാനമന്ത്രി ഉന്നയിച്ചിരുന്നവെന്നും ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്നുമാണ് സിപിഎമ്മിൻറെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ നടപടിയെടുത്തത് പോലെ നരേന്ദ്രമോദിക്കെതിരെയും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ തേനിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ശബരിമല വിഷയം വീണ്ടും ഉന്നയിച്ചത്. കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലീംലീഗും ചേർന്ന് കേരളത്തിൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്. എന്നാൽ ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top