രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിയ്ക്കും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് പ്രചരണം ഇന്ന് വൈകിട്ട് കൊട്ടിക്കലാശിക്കുക. വ്യാഴാഴ്ച 97 മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും.
ദക്ഷിണേന്ത്യയിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷവും. തമിഴ്നാട്ടിലെ 39 ഉം കർണ്ണാടകയിലെ 14 ഉം പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ആണ് ഇന്ന് പരസ്യ പ്രചരണം അവസാനിയ്ക്കുക. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹർ, അലിഗർ, ഹത്രാസ്, മഥുര, ആഗ്ര, ഫത്തേഹ്പുർസിക്രി, നഗിന, അംറോഹ എന്നി 8 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. അവസാന പരസ്യപ്രചരണ ദിനമായ ഇന്ന് ദേശിയ നേതാക്കളുടെ നേത്യത്വത്തിലാകും ഈ മണ്ഡലങ്ങളിൽ പ്രചരണം. പശ്ചിമബംഗാളിലെ
ജൽപൈഗുരി, ഡാർജിലിംഗ്, റായ്ഗഞ്ജ് മണ്ഡലങ്ങളും വ്യാഴാഴ്ച ബൂത്തിലെത്താൻ ഇന്ന് പരസ്യ പ്രചരണത്തോട് വിടപറയും. മഹാരാഷ്ട്രയിലെ പത്തും , ഒഡിഷയിലെയും ബീഹാറിലെയും അഞ്ചും മണ്ഡലങ്ങളിലും ഇന്ന് പരസ്യ പ്രചരണം അവസാനിയ്ക്കും.
Read Also : ഈ വിരലുകൾ വ്യാജ വോട്ട് രേഖപ്പെടുത്താൻ തന്നെയോ ? [24 Fact Check]
ശക്തമായ പ്രചരണം ഇവിടെ അവസന ദിവസ്സം ഉറപ്പിയ്ക്കാൻ നിരവധി ദേശിയ നേതാക്കളുടെ ഈ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം നടത്തുക. മാവോവാദി ഭീഷണിയുള്ള ചത്തീസ്ഗഢിലെ മൂന്നും ജമ്മുകാശ്മിരിലെ രണ്ടും മണ്ഡലങ്ങളിലും ഇന്നാണ് അവസാന പ്രചരണ ദിവസ്സം. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഈ മണ്ഡലങ്ങളിൽ അവസാന പ്രചരണ ദിവസ്സം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ളത്. ജമ്മുകാശ്മിരിലെ ശ്രീനഗറും ഉദ്ധമ്പൂരും ആണ് രണ്ടാം ഘട്ടത്തിൽ വ്യാഴാഴ്ച വോട്ട് ചെയ്യുന്നത്. മണിപൂരിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണവും ഇന്ന് കൊട്ടിക്കലാശിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here