Advertisement

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയാൽ അയ്യായിരം റിയാൽ പിഴ

April 16, 2019
1 minute Read

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയാൽ അയ്യായിരം റിയാൽ പിഴ ഈടാക്കും. മാന്യമല്ലാത്ത പെരുമാറ്റം, സഭ്യമല്ലാത്ത എഴുത്തുകളും ചിത്രങ്ങളും പ്രദർശിപ്പിക്കൽ തുടങ്ങിയവയും ശിക്ഷാർഹമാണ്. പൊതുസ്ഥലങ്ങളിൽ മാന്യമല്ലാത്തതും സദാചാര വിരുദ്ധവുമായ പെരുമാറ്റങ്ങളും വസ്ത്ര ധാരണവും നിരോധിക്കുന്ന നിയമത്തിന് കഴിഞ്ഞയാഴ്ച സൗദി ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.

Read Also; സൗദിയിൽ സ്ത്രീകളുടെ തൊഴിൽ സുരക്ഷയ്ക്കായി പുതിയ നിയമം അടുത്തയാഴ്ച പ്രാബല്യത്തിൽ

സൽമാൻ രാജാവിന്റെ  അധ്യക്ഷതയിൽ ഇന്ന് ചേർന്ന സൗദി മന്ത്രിസഭാ യോഗവും ഈ നിയമത്തിനു അംഗീകാരം നൽകിയതോടെ നിയമം ഉടൻ പ്രാബല്യത്തിൽ വരും എന്ന് ഉറപ്പായി. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നതും സഭ്യമല്ലാത്ത ചിത്രങ്ങളും എഴുത്തുകളും പ്രദർശിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റങ്ങൾക്ക് അയ്യായിരം റിയാൽ വരെയാണ് പിഴ ചുമത്തുക. കുറ്റം ആവർത്തിക്കുന്നതിനനുസരിച്ചു പിഴ സംഖ്യയും കൂടും. ഒരു വർഷത്തിനുള്ളിൽ ഒരേ കുറ്റം ആവർത്തിച്ചാൽ പിഴസംഖ്യ ഇരട്ടിയാകും. ആഭ്യന്തര മന്ത്രാലയം, ടൂറിസം വകുപ്പ് എന്നിവയ്ക്കാണ് നിയമം നടപ്പിലാക്കേണ്ട ചുമതല. പൊതു സ്ഥലങ്ങളിലെല്ലാം ഈ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. പൊതുതാൽപര്യം കണക്കിലെടുത്താണ് സൗദി ഇങ്ങനെയൊരു നിയമം കൊണ്ടു വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top