Advertisement

സ്വർണ്ണമാലയും ബൈക്കും സ്ത്രീധനം വേണമെന്ന് വരൻ; പകരം വരന്റെ തല പാതി വടിച്ച് ബന്ധുക്കൾ

April 16, 2019
6 minutes Read

സ്ത്രീധനം ആവശ്യപ്പെട്ട കല്യാനച്ചെക്കൻ്റെ തല പാതി വടിച്ച് ബന്ധുക്കൾ. സ്വർണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരൻ്റെ തല വധുവിൻ്റെ ബന്ധുക്കൾ ചേർന്നാണ് വടിച്ചത്. ഉത്തർപ്രദേശിലെ ലക്നൗവിലായിരുന്നു സംഭവം.

കല്യാണത്തിന് അഞ്ചു ദിവസങ്ങൾക്കു മുൻപ് വരൻ്റെ വീട്ടുകാർ ഓരോ ആവശ്യങ്ങൾ മുന്നോട്ടു വെക്കുകയായിരുന്നും ദിവസങ്ങൾ കഴിയും തോറും ആവശ്യങ്ങൾ അധികരിക്കുകയായിരുന്നുവെന്നും വധുവിൻ്റെ വീട്ടുകാർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് വരൻ്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്നും ഇവർ വെളിപ്പെടുത്തി.

ബൈക്ക് ആവശ്യപ്പെട്ട വരന് ആദ്യം വധുവിൻ്റെ വീട്ടുകാർ ഒരു ബൈക്ക് നൽകി. എന്നാൽ ബൈക്കിൻ്റെ ബ്രാൻഡ് ഇഷ്ടപ്പെടാതിരുന്ന വരൻ മറ്റെന്തെങ്കിലും കൂടെ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കല്യാണ ദിനത്തിൽ വീണ്ടും അടുത്ത ആവശ്യം. സ്വർണ്ണ മാല നൽകിയാലേ വിവാഹത്തിന് സമ്മതിക്കൂ എന്ന് മണ്ഡപത്തിൽ വെച്ച് വരൻ ശാഠ്യം പിടിച്ചു. ഇതിനെത്തുടർന്നാണ് വധുവിൻ്റെ ബന്ധുക്കൾ വരൻ്റെ തല വടിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top