മോദി നടത്തിയ ശബരിമല പരാമര്‍ശത്തിനെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ചെന്നെയിലും മംഗലാപുരത്തും നടന്ന പൊതുയോഗത്തിനിടയില്‍ മോദി നടത്തിയ ശബരിമല പരാമര്‍ശത്തില്‍ പരാതിയുമായി സിപിഎം. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും നേരിട്ടുമാണ് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമല ഒരു വിഷയമായി ഉന്നയിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിനെ മറികടന്നാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പരാതി ഉന്നയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെങ്കിലും ശബരിമല വിഷയം തുറന്ന് പറഞ്ഞ് വോട്ട് പിടിക്കുമെന്ന് ബിജെപി മുന്‍പ് വ്യക്തമാക്കിയിരുന്നു. വിശ്വാസം തകര്‍ക്കാനുള്ള ശ്രമം കേരളത്തില്‍ നടക്കുകയാണെന്ന് തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. മാത്രമല്ല മുസ്ലീം ലീഗിനെയും കുറ്റപ്പെടുത്തിയുള്ളതായിരുന്നു പ്രസ്താവനകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here