ഒഡീഷയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നു

ഒഡീഷയിലെ കന്ധമാലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടുവെച്ചു കൊന്നതായി റിപ്പോർട്ട്. സഞ്ജുക്ത ഗിഗൽ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. കന്ധമാൽ ജില്ലയിലെ ഫിരിംഗിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഏപ്രിൽ 18ന് രണ്ടാം ഘട്ടത്തിലാണ് കന്ധമാൽ ജില്ലയിൽ പോളിങ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here