2022 ലെ ലോകകപ്പിന് കുവൈറ്റും ആതിഥേയത്വം വഹിക്കും; മത്സരങ്ങൾ കുവൈത്തിലും നടത്താനുള്ള ആലോചന പുരോഗമിക്കുന്നു

2022 ലെ ലോകകപ്പ് ലക്ഷ്യമാക്കി കുവൈറ്റും ആതിഥേയത്വ രാജ്യമാകുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിലും നടത്താനുള്ള ആലോചന പുരോഗമിക്കുന്നു.
കുവൈറ്റിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബഹുമായി കൂടിക്കാഴ്ച്ച നടത്തി.
2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിൽ നടത്തുന്നതിനും ഫിഫ പ്രസിഡന്റ് അമീറുമായി ചർച്ച ചെയ്തതായും കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അമീറിനെ കൂടാതെ പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം, കുവൈത്ത് സ്‌പോർട്‌സ് ഫെഡറേഷൻ അധികൃതരുമായും ഫിഫ പ്രസിഡന്റ് ചർച്ച ചെയ്തു.
Read Also : കുവൈറ്റിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാൻ പുതിയ നിബന്ധന
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും, ടീമുകളുടെ എണ്ണം 32 ൽ നിന്നും 48 ആയി ഉയർത്തുന്നതിനും ആലോചിക്കുന്നു. മത്സരങ്ങൾ 80 ആയി ഉയരുകയും കൂടുതൽ സ്റ്റേഡിയങ്ങൾ വേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏതാനും മത്സരങ്ങൾ കുവൈത്തിലും നടത്തുന്നതിനാണ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here