Advertisement

പൊലീസിൽ നിന്നും നീതി നിഷേധം; എ വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് രമ്യ ഹരിദാസ്

April 17, 2019
1 minute Read

വിവാദ പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. സംഭവത്തിൽ ആലത്തൂർ കോടതിയിൽ രമ്യ ഹർജി നൽകാനെത്തി. പൊലീസിൽ പരാതി നൽകിയിട്ടും നീതി നിഷേധമുണ്ടായെന്ന് രമ്യ പറഞ്ഞു. മൊഴിയെടുത്തതല്ലാതെ തുടർ നടപടിയുണ്ടായില്ലെന്നും രമ്യ വിമർശിച്ചു.

പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേർത്തായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ദ്വയാർത്ഥ പരാമർശം നടത്തിയത്. പൊന്നാനിയിൽ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നു.

Read more: വിവാദ പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി

തിരൂർ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൃത്യമായ സൂചനകളൊന്നുമില്ലാതെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ കേസ് എടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസിൽ നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രമ്യ കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top