രാഹുൽ ഗാന്ധിയുടെ വരവിനോട് അനുബന്ധിച്ച് തിരുവമ്പാടിയിൽ സുരക്ഷ ശക്തമാക്കി

മാവോയിസ് ഭീഷണി നിലനിൽക്കുന്ന തിരുവമ്പാടിയിൽ രാഹുൽ ഗാന്ധിയുടെ വരവിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. തണ്ടർബോൾട്ട് അടക്കം 500 ഓളം പോലീസുകാരെയാണ് സുരക്ഷാക്കായി നിയോഗിച്ചത്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധി തിരുവമ്പാടിയിൽ എത്തുന്നത് .
കേരളത്തിൽ രാഹുൽ തരംഗം സൃഷ്ടിക്കുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം. വയനാട് ബത്തേരിയിലെ പൊതുയോഗത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തിരുവമ്പടിയിലെ കെ.എസ്.ടി.സി ഡിപ്പോയുടെ ഗ്രൗണ്ടിൽ
പ്രത്യേകം തയ്യാറാക്കിയ ഹെലിപാടിൽ രാഹുൽ ഗാന്ധി വന്നിറങ്ങും .
തുടർന്ന് റോഡ് മാർഗം തിരുവമ്പാടി ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ഒരു മണിയോടെ എത്തിച്ചേരുന്ന രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലീഗ് മേധാവിത്വം ഉള്ള മണ്ഡലമാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം. 1977 മുതൽ 2016 നിടയിൽ 2 തവണ മാത്രമെ ഇടതുപക്ഷത്തിന് അനുകുലമായിട്ടുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോകസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരുവമ്പാടിയിൽ ഭൂരിപക്ഷം കുറവായിരുന്നു. രാഹുൽ ഗാന്ധിയുടെ വരവോടെ തിരുവമ്പാടി അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിൽ ലീഗിനെ കൂടാതെ നിക്ഷ്പക്ഷ ന്യൂപക്ഷ വോട്ടുകളും യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here