ഇന്ത്യയിൽ ടിക്ക് ടോക്കിന് നിരോധനം

ഇന്ത്യയിൽ ടിക്ക് ടോക്കിന് നിരോധനം. മദ്രാസ് ഹൈക്കോടതിയുടേതാണ് ഇത്തരവ്. ഇന്നലെ ഗുഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക്ക് ടോക്ക് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഏപ്രിൽ മൂന്നിനാണ് ടിക്ക് ടോക്ക് ഡൗൺലോഡിംഗ് നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഉത്തരവിടുന്നത്. ഇതിനെതിരെ ടിക്ക് ടോക്ക് അധികൃതർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ ഹർജി ഏപ്രിൽ 22ലേക്ക് മാറ്റിവെക്കുകയായിരുന്നു.
തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ‘തേഡ് പാർട്ടികൾ’ അപ്ലോഡ് ചെയ്യുന്ന കണ്ടന്റിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ വിധി വിവേചനപരമാണെന്നും ടിക്ക് ടോക്ക് അധികൃതർ പ്രതികരിച്ചു. ഇതേ ന്യായം തന്നെയാണ് മുമ്പ് ഫേസ്ബുക്കും യൂട്യൂബും തേഡ് പാർട്ടി കണ്ടന്റ് അപ്ലോഡിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉന്നയിച്ചിരുന്നത്.
ഇന്ത്യൻ നിയമവ്യവസ്ഥയിൽ തങ്ങൾക്ക് വശ്വാസമുണ്ടെന്നും മോശം വീഡിയോകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ തങ്ങൾ ആരംഭിച്ചുവെന്നും ടിക്ക് ടോക്ക് അധികൃതർ പറയുന്നു. തങ്ങളുടെ നിബന്ധനകൾക്കും മാർഗനിർദ്ദേശങ്ങൾക്കും എതിരായി അപ്ലോഡ് ചെയ്യപ്പെട്ട ആറ് മില്യണിലധികം വീഡിയോകൾ തങ്ങൾ നീക്കം ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here